കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കീഴില്‍ രൂപീകരിച്ച ഉപസമിതിയില്‍ നിന്നും മാധവനെ തമിഴ്നാട് സര്‍ക്കാര്‍ മാറ്റിയത് നിഷ്പക്ഷ നിലപാടുകള്‍ കൈക്കൊണ്ടതിന്റെ പേരില്‍. എന്നാല്‍ മാധവന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവധി വേണ്ടതിനാലാണ് പകരം ആളെ നിശ്ചയിച്ചതെന്ന വിശദീകരണമാണ് തമിഴ്നാട് നല്‍കുന്നത്.
മാധവന് പകരം രാജേഷ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഡാമിലുണ്ടായ ചോര്‍ച്ചയുടെ രേഖകള്‍ കൈമാറണമെന്ന കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായ നിലപാടാണ് തമിഴ്നാട് ഉപസമിതി പ്രതിനിധിയായിരുന്ന മാധവന് കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: