ചങ്ങനാശേരി : പായിപ്പാട് കവലയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് ഒരു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ മസിഗുര് റഹ്മാന് (31) യാണ് തൃക്കൊടിത്താനം എസ്.ഐ കെ.പി വിനോദ്, സിവില്‍ പോലീസുദ്യോഗസ്ഥരായ മധുകുമാര്‍, മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
കട്ടപ്പനയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് വിതരണം ചെയ്യുന്നതിനായാണ് 250 ഗ്രാമിന്റെ നാല് പൊതികളിലായി നാല് പേര്‍ക്ക് കൈമാറാന്‍ കാത്തു നില്‍ക്കുമ്പോഴാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടു പ്രതികളെ കുറിച്ച് അന്വേഷിച്ചു വരുന്നു. 8 വര്‍ഷമായി ഈ മേഘലയില്‍ താമസിച്ചു മേസ്തിരി പണി നടത്തുകയും കഞ്ചാവ് വിറ്റുവരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: