കുമരകം: റോഡരുകില്‍ കക്കൂസ് മാലിന്യം തള്ളുന്നത് കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും പൊറുതി മുട്ടിക്കുന്നു. കുമരകം ചെങ്ങളം അതിര്‍ത്തിയായ രണ്ടാം കലുങ്ക് ഭാഗത്താണ് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്.
രാത്രികാലങ്ങളില്‍ തിരക്കൊഴിയുന്ന സമയം തെരഞ്ഞെടുത്താണ് മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യത്തില്‍ കരിഓയില്‍ പോലുള്ള കറുത്ത മാലിന്യം കലര്‍ത്തി ടാങ്കര്‍ ലോറിയിലാണ് കക്കൂസ്മാലിന്യം കൊണ്ടുവരുന്നത്. ടൂറിസം മേഖലയായതിനാല്‍ ധാരാളം ടൂറിസ്റ്റുകള്‍ പാടശേഖരത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ ഈ ഭാഗത്ത് എത്തുന്നുണ്ട്. മാലിന്യത്തിന്റെ ദുര്‍ഗന്ധം സഹിക്കാന്‍ പറ്റാത്തതിനാല്‍ ടൂറിസ്റ്റുകള്‍ ഇപ്പോള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ മടിക്കുകയാണ്. ഉത്തരവാത്വ ടൂറിസത്തിന്റെ പേരില്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് അധികാരികളും ഇത് കണ്ടതായി നടിക്കുന്നില്ല. നാട്ടുകാര്‍ ഇതിനെതിരെ പോലീസില്‍ പരാതി പറഞ്ഞെങ്കിലും നാട്ടുകാര്‍ മാലിന്യം തള്ളാന്‍ വരുന്നവരെ തടഞ്ഞുവച്ചിട്ട് അറിയിക്കാനാണ് പോലീസ് പറയുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: