പാലാ: വില്‍പ്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ പായ്ക്കറ്റുകളില്‍ കമ്പനിയുടെ പേര്, വില, ഉപയോഗകലാവധി, നിര്‍മ്മാണതീയതി തുടങ്ങി നിയമാനുസരണം പരസ്യപ്പെടുത്താതെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായി ആക്ഷേപം. കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്ന ചെറുകിട നിര്‍മ്മാതാക്കളാണ് ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതില്‍ അധികവും. ഇതുമൂലം നിര്‍മ്മാണ തീയതിയോ പഴക്കമോ അറിയാതെ ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നു.
ഭക്ഷ്യസുരക്ഷാവിഭാഗം അധികൃതരുടെ പരിശോധനയില്ലാത്തതും അനാസ്ഥയുമാണ് ഇതിന് കാരണം. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയും നിയമപരമായ നടപടിയും ഉണ്ടാകണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: