ഏറ്റുമാനൂര്‍: ബിജെപി കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും. പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കെതിരെയാണ് സമരം. നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെക്കോത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം പ്രസംഗിക്കും.
പട്ടര്‍മഠം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാണക്കാരി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി എല്ലാ റോഡുകളും വെട്ടിപ്പൊളിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനിടയില്‍ ചില പഞ്ചായത്ത് അംഗങ്ങള്‍ വേറെ കുടിവെള്ള പദ്ധതിയുമായി മുന്‍പോട്ടു പോകുന്നത് അഴിമതി നടത്തുവാനാണ്. പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മെമ്പര്‍ പഞ്ചായത്ത് സീല്‍ ചെയ്ത രസീത് ഉപയോഗിച്ച് പണപ്പിരിവു നടത്തിയതിന്റെ രേഖകള്‍ ഇതിനിടെ പുറത്തുവന്നു. വാര്‍ഡിലെ ചാത്തന്മല കുടിവെള്ള പദ്ധതി എസ്.സി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിനാല്‍ ഗുണഭോക്താക്കളുടെ വിഹിതം വേണ്ടായെന്നിരിക്കേ വ്യാജരസീത് പഞ്ചായത്തിന്റെ പേരില്‍ അച്ചടിച്ച് പഞ്ചായത്ത് മെമ്പര്‍ ഫണ്ട് ശേഖരിച്ചത് ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് വടക്കേമഠം, ജനറല്‍ സെക്രട്ടറി ജഗജിത് കാണക്കാരി, പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് ആനന്ദ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: