ചണ്ഡീഗഢ്: ഷിരോമണി ഗുരുദ്വാരാ പര്പന്തക്ക് സമിതിയുടെ മുന്‍ അദ്ധ്യക്ഷനും മുതിര്‍ന്ന ഷിരോമണി അകാലിദള്‍ നേതാവുമായ ജഗ്ദേവ് സിംഗ് താല്വാന്ഡി (85) അന്തരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൃദ്രോഗ ബാധിതനായി ജഗ്ദേവ് ലുധിയാനയിലെ ഡിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1977ല്‍ അകാലിദളിന്റെ അദ്ധ്യക്ഷനായിരുന്ന താല്വാന്ഡി പഞ്ചാബിലെ മന്ത്രിയായിരുന്നു. ചികിത്സയില്‍ കഴിയവേ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: