തിരുവനന്തപുരം: ഗണേഷ് കുമാര്‍ രാജി വയ്ക്കാന്‍ ഇടയായത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭീഷണി കാരണമാണെന്ന് ആര്.ബാലകൃഷ്ണ പിള്ള.
യാമിനി തങ്കച്ചിയുടെ പരാതിയെ മുന്‍ നിര്‍ത്തിയായിരുന്നു തിരുവഞ്ചൂരിന്റെ ഭീഷണി. രാജിവെച്ചില്ലെങ്കില്‍ യാമിനി തങ്കച്ചിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ ഗണേഷിനെ ഭീഷണിപ്പെടുത്തിയതായി പിള്ള പറഞ്ഞു.
ഹൈജാക്ക് ചെയ്യാന്‍ ഗണേഷ് നിന്നു കൊടുത്തത് മണ്ടത്തരമായിപ്പോയി. വീട്ടില്‍ അച്ഛനുള്ളപ്പോള്‍ മറ്റുള്ളവരെ അച്ഛായെന്നു വിളിക്കുന്നവര്‍ക്ക് ഈ ഗതിയുണ്ടാവുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: