മുണ്ടക്കയം: പ്രണയം നടിച്ച് 23കാരിയുമായി ഒളിച്ചോടിയ നാല്ത്തിയേഴുകാരന് പിടിയില്‍. എരുമേലിയില്‍ താമസിക്കുന്ന തിരുവനന്തപുരം നേമം സ്വദേശി പൂരട്ടമ്പലം വീട്ടില്‍ വി. ഗോപി(ബിനു-47)യെയാണ് ഷാഡോ പൊലീസ് കര്‍ണാടകത്തിലെ കുടകില്‍ നിന്നും പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ യുവാവ് ഭാര്യയും രണ്ടു വയസ്സുളള മകനുമായി എരുമേലിയില്‍ താമസ്സിക്കുകയായിരുന്നു. ഇതിനിടയില്‍ അയല്‍വാസിയായ ഗോപിയുമായി യുവതി പ്രണയത്തിലായി. ഗോപി രണ്ടുമാസക്കാലം വിവിധ സ്ഥലങ്ങളില്‍ പോയി താമസ്സിച്ചശേഷം കുടകിലെത്തി താമസിക്കുന്നതിനിടയിലാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം പൊലീസ്സില്‍ നല്കിയ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പളളി ഡിവൈഎസ്പി കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം ഷാഡോ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാടകയ്ക്കു താമസിച്ചു പോന്നിരുന്ന ഗോപി സമീപ പ്രദേശത്തെ സ്ത്രികളുമായി പ്രണയത്തിലാവുകയും പിന്നീട് അവരുമായി ഒളിച്ചോടുന്നതും പതിവാണ്. വിവിധ സ്ഥലങ്ങളില്‍ നാലോളം വീട്ടമ്മമാരുമായി ഇയാള്‍ ഒളിച്ചോടിയിട്ടുളളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് താമസ്സിക്കുന്നതിനിടയില്‍ പ്രണയത്തിലായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി ബാങ്കില്‍ നിന്നും വായ്പ എടുത്ത സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. റാന്നിയില്‍ ജോലി നോക്കുന്നതിനിടയില്‍ സഹപ്ര വര്‍ത്തക യുടെ മാല പണയം വച്ച് തിരികെ നല്കാതിരുന്നതു സംബന്ധിച്ചും കേസ് നിലനി ല്ക്കുന്നുണ്ട്. ഇയാള്‍ക്ക് 23 വയസ്സുളള മകന് ഉള്‍പ്പടെ മൂന്നു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: