തൊടുപുഴ : ദി ഭരതര്ജനമഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനവും പ്രകടനവും പൊതു തെരഞ്ഞെടുപ്പും 26,27 തീയതികളില്‍ തൊടുപുഴയില്‍ നടക്കും. 26ന് രാവിലെ11ന് വനിതാ കുടുംബസംഗമം ഇ.എ.പി. ഹാളില്‍ നടക്കും. കുടുംബസംഗമം എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. വനിതാകമ്മീഷന് അംഗം പ്രമീള ദേവി മുഖ്യ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, കെപിഎസ്എസ് ജനറല്‍ സെക്രട്ടറി സി. രാജേന്ദ്രന്, പരവര്‍ സമാജം ജന. സെക്രട്ടറി കെ.കെ. സജി, ഭരതര്‍ മഹാസഭ ദേവസ്വം സെക്രട്ടറി പി.കെ. ശശി എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 3ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യ പ്രഭാഷണംനടത്തും.എം.എല്‍.എ വി.പി. സജന്ദ്രന്, വി.എന്‍. ശശികുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 27ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ഇ.എ.പി. ഹാളില്‍ നടക്കും. സംഘടന സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. പി.ഡി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ജന. സെക്രട്ടറി വി.കെ. മുരളീധരന് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ദേവസ്വം സെക്രട്ടറി പി.കെ. ശശി ദേവസ്വം റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. കെ.പി. ഗോപി, റ്റി.ആര്. ജിജി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: