കോട്ടായി: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അനേ്വഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ഉന്നത പോലീസ് മേധാവിക്ക് പോലും പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ലോക്കല്‍ പോലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാന്‍ കഴിയില്ല.
ജില്ലയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ക്കും മുന്‍ ഡിസിസി പ്രസിഡണ്ടിനും പ്രതിയുമായി അടുത്ത ബന്ധമുണ്ട്. പരിസരവാസികളോട് പോലീസ് മൊഴിയെടുത്തത് പോലും ഇവരുടെ ഇച്ഛാനുസരണമാണ് എന്ന് ആക്ഷേപമുണ്ട്. പ്രദേശത്ത് ഒട്ടേറെ വീടുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രതി ബ്ലേഡ് പലിശയുടെ മറവില്‍ സ്ത്രീകളെയും പീഡിപ്പിച്ചതായി പരാതിയുയര്‍ന്നിട്ടും ഓപ്പറേഷന് കുബേരയില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കണം. സുരേന്ദ്രന് ആവശ്യപ്പെട്ടു.
ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ലീലാമ്മ, മക്കളായ വിനോദ്, പ്രമോദ് എന്നിവര്‍ ആത്മഹത്യ ചെയ്ത വീട്ടിലെത്തിയ സുരേന്ദ്രന് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സി. കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി വേണുഗോപാലന്‍, പി ഭാസി, ജില്ലാ കമ്മറ്റിയംഗം ദേവദാസ്, മണ്ഡലം സെക്രട്ടറിമാരായ ബൈജു, വാസുദേവന്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് സദാനന്ദന്, മോഹന്‍ദാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: