കോട്ടയം: അടൂര്‍ഭാസിയുടെ കഴിവുകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മലയാള സിനിമാ ലോകത്തിനായില്ലെന്ന് നടന് മധു അഭിപ്രായപ്പെട്ടു. കോട്ടയത്ത് അടൂര്‍ഭാസിയുടെ സഹോദരനും പത്രപ്രവര്‍ത്തകനുമായ പത്മനാഭന് നായര്‍ എഴുതിയ എന്റെ ഭാസിയണ്ണന് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ ആദ്യപ്രതി നടി ശ്രീലതയ്ക്ക് നല്കി മധു പ്രകാശനം നിര്‍വ്വഹിച്ചു.
തന്റെ മോഹിനിയാട്ടം എന്ന സിനിമയിലെ അവസാന ഭാഗത്തെ അഭിനയരംഗം അടൂര്‍ഭാസിയുടെ ഭാവാഭിനയ ശേഷിയെ വിളിച്ചറിയിക്കുന്നതായിരുന്നുവെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു. ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യകാരി മീര അവതാരകയായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അടൂര്‍ ഭാസി അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ പ്രദര്‍ശനവും ഹാസ്യഗാനങ്ങളുടെ പുനരാവിഷ്കാരം ഓര്മ്മനിലാവ് എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: