കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കേരളത്തിലേക്കു കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
കേരളത്തിലെ മൊത്തം അനാഥലയങ്ങളുടെ എണ്ണവും അവയിലെ കുട്ടികളുടെ എണ്ണവും ഒരുമാസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നാലാഴ്ചത്തെ സാവകാശം തേടി. ഇത് ലഭിച്ചശേഷമാണ് ഹൈക്കോടതി കേസ് പരിഗണിക്കുക.
സര്‍ക്കാരിനു വേണ്ടി എജി കോടതിയില്‍ ഹാജരായിരുന്നു. കുട്ടികളെ കടത്തിയ സംഭവത്തിലും അനാഥാലയങ്ങളുടെ നടത്തിപ്പിലും നിരവധി ക്രമക്കേടുകളും ദുരൂഹതകളുമുള്ളതിനാലാണ് കോടതി സ്വമേധയാ കേസെടുത്തത്.
നിലവില്‍ കുട്ടികളെ കടത്തിയ കേസ് പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കോടതി സ്വമേധയാ കേസെടുത്തത്.
കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നല്കിയ രണ്ട് ഹര്‍ജികള്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണിനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: