കോട്ടയം: സംസ്ഥാനത്തെ പത്തുലക്ഷത്തോളം വരുന്ന ഓട്ടോ റിക്ഷ- ടാക്സി തൊഴിലാളികള്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കും. ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു, യുടിയുസി തുടങ്ങിയ ട്രേഡ് യൂണിയന് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ജൂലൈ 31നുമുമ്പ് നിരക്ക് പുനര്‍നിര്‍ണയം ചെയ്യുമെന്ന് ജൂണ്‍ 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനകാര്യ- ട്രാന്‍സ് പോര്‍ട്ട് തൊഴില്‍ മന്ത്രിമാര്‍ കൂടി പങ്കെടുത്ത യോഗതീരുമാനം നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ യോഗം പ്രതിഷധിച്ചു. 24ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും.
യോഗത്തില്‍ കടംപള്ളി സുരേന്ദ്രന് (സിഐടിയു) അദ്ധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്, എ.സി. കൃഷ്ണന് (ബിഎംഎസ്), കെ.വി. ഹരിദാസ് (സിഐടിയു), കെ.സി. രാമചന്ദ്രന്, വി.എസ്. അജിത്കുമാര്‍ (ഐഎന്‍ടിയുസി), ജെ. ഉദയഭാനു (എഐടിയുസി), യു. പോക്കര് (എസ്ടിയു), മനയത്ത് ചന്ദ്രന് (എച്ച്എംഎസ്) എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: