തൊടുപുഴ : ഓപ്പറേഷന് കുബേരയുടെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ അമ്മയും മകനും അറസ്റ്റില്‍. നെടുംകണ്ടത്ത് വ്യാപകമായി പണം പലിശയ്ക്ക് നല്‍കിയിരുന്ന ശരവണഭവനില്‍ ശരവണകുമാര്‍(46), മാതാവ് മുത്തുനാഗു(65) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ പാറത്തോട് കോളനിയില്‍ ഷണ്മുഖം, സുബ് രാജ്, മുത്തുപാണ്ടി, എന്നിവരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
2009-2010ല്‍ പഞ്ചായത്ത് ഭവനപദ്ധതിയില്‍ കിട്ടിയ വീട് നിര്‍മിക്കാന്‍വേണ്ടി ഷണ്മുഖം അന്‍പതിനായിരം രൂപയും ,സുബ് രാജ് 70,000 രൂപയും ,മുത്തുപാണ്ടി 1,20,000 രൂപയും ശരവണകുമാറിന്റെ പക്കല്‍ നിന്നും വാങ്ങിരുന്നു. അതിന്റെ ഈടായി 2 ഫോട്ടോയും മുദ്രപത്രത്തില്‍ ഒപ്പിട്ടുവാങ്ങി. പിന്നീട് മുണ്ടിയരുമയില് ആധാരം എഴുത്തഓഫീസില് കൊണ്ടുപോയി ഉടമകള്‍ അറിയാതെ ആധാരം തീറെഴുതി വാങ്ങി. ഷണ്മുഖത്തിന്റെ 3 സെന്റ്, സുബ്ബരാജിന്റെ 2 സെന്റ്, മുത്തുപാണ്ടിയുടെ 5സെന്റ് എന്നിങ്ങനെയാണ് ശരവണകുമാര്‍ തട്ടിയെടുത്ത വസ്തുവിന്റെ വിവരങ്ങള്‍.
ഇവര്‍ കരം അടക്കുന്നതിനുവേണ്ടി ചെന്നപ്പോഴാണ് സ്ഥലം കുമാറിന്റെ പേരിലാണെന്ന് അറിയുന്നത്. എടുത്ത പണം മുക്കാല്‍ ഭാഗവും തിരിച്ചടച്ചതാണ്. ഇയാള്‍ വര്‍ഷങ്ങളായി നെടുംകണ്ടത്തും പരിസര പ്രദേശങ്ങളിലും ലക്ഷകണക്കിന് രൂപ പലിശക്ക് കൊടുത്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിരുന്നെങ്കിലും ഒന്നും കിട്ടിയില്ല. നെടുങ്കണ്ടം പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: