ഇടുക്കി : നൂറുദിനം കൊണ്ട് നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ഭരണനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുവാന്‍ ഇടുക്കി ജില്ലയില്‍ ബിജെപി പ്രചാരണം ഗ്രാമങ്ങളിലേക്ക് എത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന് അറിയിച്ചു. പഞ്ചായത്ത് തോറും വിശദീകരണ യോഗങ്ങളും ഗൃഹസമ്പര്‍ക്കങ്ങളും നടത്തും.
കര്‍ഷകര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗം, പിന്നോക്കക്കാര്‍, ന്യൂനപക്ഷം, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്, യുവാക്കള്‍, വനിതകള്‍ എന്നിവരടക്കമുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും യഥാവിധി ജനങ്ങളില്‍ എത്തിക്കുന്നതിനും ത്രിതല പഞ്ചായത്ത്, വിവിധ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ വഴി പുതിയ പദ്ധതികള്‍ ഗ്രാമങ്ങളില്‍ വരെ എത്തിക്കുന്നതിനായി ജില്ലാ കേന്ദ്രത്തില്‍ ഓഫീസ് ആരംഭിക്കുമെന്നും പി.എ. വേലുക്കുട്ടന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: