ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയങ്ങളുടെ സുവര്‍ണദിനം അമ്പെയ്ത്തിന് പുറമെ സ്ക്വാഷിലും ഇന്ത്യന്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടി. ഇന്ത്യയുടെ പുരുഷടീമാണ് കരുത്തരായ മലേഷ്യയെ അട്ടിമറിച്ച് സ്വര്‍ണം നേടിയത് (20). ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്ക്വാഷ് സ്വര്‍ണം നേടുന്നത്. വനിതാ ടീം വെള്ളി നേടിയിട്ടുണ്ട്. സ്ക്വാഷില്‍ നിന്നുള്ള ഇന്ത്യയുടെ നാലാം മെഡലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: