പത്തൊമ്പതാം നൂറ്റാണ്ടിലെ നരേന്ദ്രന് ലോകത്തെ തന്റെ വാഗ്ധോരണി കൊണ്ടും നവനവ ആശയങ്ങളും കൊണ്ട് കീഴടക്കിയെങ്കില്‍, ഈ നരേന്ദ്രന് അതിനുമപ്പുറത്തേക്ക് കടന്ന് ലോകത്തിന് മുന്നില്‍ ഭാരതത്തിനുണ്ടായിരുന്ന ഉന്നതമായ സ്ഥാനം തിരിച്ചുപിടിച്ച് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കാവുന്ന ഒരു തലത്തിലേക്ക് ഭാരത്തെ കൂട്ടി കൊണ്ട് പോവുക തന്നെ ചെയ്യും. ആ മനോഹര ദിനത്തിനായി കാത്തിരിക്കുക മാത്രമേ ഇനി ചെയ്യാനുള്ളൂ, ഓരോ ഭാരതീയനും.
നോട്ട്: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശ്രീ ഫരീദ് സക്കറിയ (സിഎന്‍എന്‍ ന്യൂസ്) വെറും 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞു. പ്രധാനമന്ത്രിയാകുന്നത് പിന്നത്തെ കാര്യം, ഒരു പ്രാദേശിക നേതാവാകാന്‍ പോലുമുള്ള യോഗ്യത ശ്രീ മോദിക്കില്ല.
2 വര്‍ഷത്തിനു ശേഷം അതേ ഫരീദ് സക്കറിയ പറഞ്ഞു..
ചമൃലിറൃമ ങീറശ. എനിക്ക് നേരത്തെ അദ്ദേഹവുമായി സംവദിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ എല്ലാ ധാരണകളും തെറ്റായിരുന്നു എന്നെനിക്കു മനസിലാകുമായിരുന്നു..
നോക്കിക്കോ, ഫരീദ് പറഞ്ഞത് തന്നെ ലോക നേതാക്കളും പറയും.. കാരണം ഈ നരേന്ദ്രന്റെ കളികള്‍ ലോകം കാണാനിരിക്കുന്നതെയുള്ളൂ
സതീഷ് മൂലക്കാരന്‍
നമോ നമോ നരേന്ദ്രമോദി, .ഇതൊരു മന്ത്രമല്ല, വികാരമാണ് ഞങ്ങള്‍ക്ക്. അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ ഒത്തു ചേര്‍ന്ന ഭാരത സമൂഹം ഒരു റോക്ക് സ്റ്റാര്‍ പരിവേഷമാണ് മോദിക്ക് നല്‍കിയത്. ഒരുപക്ഷെ മറ്റൊരു ഭാരത പ്രധാനമന്ത്രിക്കും ഇങ്ങനൊരു സ്വീകരണം ഇനിയും ജന്മങ്ങള് എടുത്താലും തീണ്ടാപാട് അകലെ ആയിരിക്കും.
വിപിന്‍ വടക്കന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: