തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബാംഗം മൂലം തിരുനാള്‍ ദര്‍ശനം നടത്തുന്നത് സംബന്ധിച്ച് ക്ഷേത്ര ഭരണസമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര വിശദീകരണം തേടി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മാനേജര്‍ എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ നിയന്ത്രണം വേണോ എന്നതു സംബന്ധിച്ചാണ് വിശദീകരണം നല്‍കേണ്ടത്.
മൂലം തിരുനാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതായി ചൂണ്ടിക്കാട്ടി ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്.
മൂലം തിരുനാള്‍ ദര്‍ശനം നടത്തുമ്പോള്‍ എന്തിനാണ് പുതിയ നിയമം കൊണ്ടുവരുന്നത്, ഭക്തരുടെ ക്യൂ തടസപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും രണ്ടുപേജുള്ള നോട്ടീസില്‍ കെ.പി. ഇന്ദിര വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ എത്രയും വേഗം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: