തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയ പ്രകാരം ഇന്നു മുതല്‍ ഞയറാഴ്ചകളില്‍ മദ്യവില്പന ഇല്ല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഓഗസ്റ്റ് 22 നാണ് ഒക്ടോബര്‍ അഞ്ച് മുതലുള്ള ഞായറാഴ്ചകള്‍ മദ്യരഹിതമായിരിക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പ്രഖ്യാപനം ഇന്നു മുതല്‍ നടപ്പാക്കും.ബാറുകളും ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പ്പനശാലകളും ഇന്ന് അടച്ചിടും.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ അടച്ചിടില്ലെന്നു ബാര്‍ അസോയിയേഷന് ഭാരവാഹികള്‍ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീടു നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു.ഞായറാഴ്ച മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനും പരിശോധന നടത്താനും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട് നേരത്തേ എല്ലാ മാസവും ഒന്നാം തീയതിയും പ്രത്യേക അവധി ദിവസങ്ങളും അടക്കം 26 ദിവസമായിരുന്നു മദ്യശാലകള്‍ അടച്ചിട്ടിരുന്നത്. ഞായറാഴ്ച കൂടി ഡ്രൈ ഡേ ആക്കിയതോടെ വര്‍ഷം 52 ദിവസം കൂടി മദ്യശാലകള്‍ അടച്ചിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: