കോട്ടയം: ഇടുക്കി എംപി ജോയ്സ് ജോര്‍ജ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആദിവാസികളെ ജാമ്യത്തടവുകാരാക്കി കാര്യം കാണാനുള്ള ശ്രമം അനുവദിക്കില്ലെന്നും കോട്ടക്കമ്പൂര്‍ വിഷയമാണ് അദ്ദേഹത്തിനു തന്നോടുള്ള വിരോധത്തിനു കാരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അന്യരുടെ ഭൂമി ആരുതട്ടിയെടുത്താലും നിയമത്തിന്റെ ബുള്‍ഡോസര്‍ ആ വഴി ഉരുളും. ആദിവാസിക്ഷേമത്തിന്റെ പേരിലുളള കളളപ്പണികള് നടക്കില്ലെന്നും ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി അവര്‍ക്ക് ലഭിച്ചേ തീരുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഇന്നലെ ഇടുക്കി മാമലക്കണ്ടത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
മലയോര ഹൈവേയിലെ കലുങ്കുകള്‍ വനം വകുപ്പ് പൊളിച്ചുകളഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ജോയ്സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: