ആലപ്പുഴ: 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന് രാജിവച്ചു.
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വാഗതസംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. മുന്‍കാലങ്ങളില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചിരുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു. എന്നാല്‍ അടുത്തിടെ മദ്യനയത്തിന്റെ പേരില്‍ എസ്എന്‍ഡിപിയും ശിവഗിരിമഠവും തമ്മിലുണ്ടായ ഭിന്നതയുടെ പേരിലാണ് വെള്ളാപ്പള്ളിയെ ഒഴിവാക്കിയതെന്നാണ് പ്രചരണം. ഈ സാഹചര്യത്തിലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ഡോ.എം.എന്‍. സോമന് ശിവഗിരിമഠത്തിന് നല്കിയ രാജിക്കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: