കൊച്ചി: മതപരമായ പേരുകള്‍, ചിഹ്നങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും സ്വകാര്യബസ്സുകളുടെ നിറം ഏകീകരിക്കണമെന്നുമുള്ള കാസര്‍ഗോഡ് ആര്എടിയുടെ നിര്‍ദ്ദേശത്തിനെതിരെ സ്വകാര്യബസ് ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്പ്പിച്ചു.
വാഹനചട്ടപ്രകാരം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് ഇത്തരം നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്നാണ് ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ വ്യക്തമാക്കിയത്.
മതപരമായ ചിഹ്നങ്ങള്‍ മൂലവും പേരുകളായാലും സ്വകാര്യബസ്സുകള്ക്കു നേരെ അക്രമം നടക്കുന്നതിനാലാണ് ഇത്തരമൊരു നീക്കമുണ്ടായത്.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പി.സി. ചാക്കോയുടെ വാദവും സുപ്രീംകോടതി വിധികള്‍ പരിഗണിച്ച ശേഷവുമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: