തിരുവനന്തപുരം: ശശിതരൂര്‍ എംപിയെ വക്താവ് സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള നടപടി കോണ്‍ഗ്രസിന്റെ വെറും തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തരൂരിനെതിരെ നടപടി സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ധൈര്യം കാട്ടേണ്ടിയിരുന്നത്.
ശശിതരൂരിന്റെ ഭാര്യയുടെ മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത ദുരൂഹമായി തുടരുകയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ അക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പുതിയ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ജ്ജവം ഉണ്ടെങ്കില്‍ തരൂരിനെതിരെ അതിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജ്യം മുഴുവന്‍ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരതം പദ്ധതിയെ തരൂര്‍ പിന്തുണച്ചു എന്നതിന്റെ പേരിലെടുത്ത നടപടി കോണ്‍ഗ്രസിന്റെ അല്പത്തമാണ് കാണിക്കുന്നത്. സ്വച്ഛഭാരതം പദ്ധതി ബിജെപിയുടെ പദ്ധതിയല്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭാരത സര്‍ക്കാരിന്റെ പദ്ധതിയാണ്. രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ അതിനെ എതിര്‍ക്കുന്നത് രാജ്യ താല്പര്യമില്ലാത്തവരാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: