ലക്നൗ: ഉത്തര്‍പ്രദേശില്‍ ഹുദ് ഹുദിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ 18 പേര് മരിച്ചു. ഹുദ് ഹുദിനെ തുടര്‍ന്ന് ലക്നൗവില്‍ 61.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. ലക്നൗവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഛാര്‍ബാഗ് റെയില്വേസ്റ്റേഷന് വെള്ളത്തിനടിയിലാണ്. പലസ്ഥലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും താറുമാറായി.
അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറഞ്ഞ് അന്തരീക്ഷം ശാന്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ജെ.പി. ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: