ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് 129 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളും കോണ്‍ഗ്രസിന് 43 സീറ്റുകളും എന്‍.സി.പിക്ക് 36 സീറ്റുകളും എം.എന്‍.എസിന് 12 സീറ്റുകളും ലഭിക്കുമെന്ന് സി വോട്ടര്‍ എക്സിറ്റ് പോള്‍ പറയുന്നു.
സി വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം ഹരിയാനയില്‍ ബിജെപിക്ക് 37 സീറ്റും ഐ.എന്‍.എല്‍.ഡിക്ക് 28 സീറ്റും കോണ്‍ഗ്രസിന് 15 സീറ്റും എച്ച്.ജെ.സിക്ക് ആറു സീറ്റും മറ്റുള്ളവര്‍ക്ക് നാല് സീറ്റും ലഭിക്കും. ഇരു സംസ്ഥാനങ്ങളിലും ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടാകില്ലെന്നും സര്‍വേ പറയുന്നു.
ടൈംസ് നൗ , എ.ബി.പി സര്‍വേകളും ബി.ജെ.പി ഇരു സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തുമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: