തലശ്ശേരി: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും തടസപ്പെടുത്തിയതിനും സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് അഡ്വ. പി.എസ്. ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. കതിരൂര്‍ മനോജ് വധക്കേസന്വേഷിക്കുന്ന പോലീസ് സംഘത്തെ സിപിഎം നേതാക്കള്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗമായ ശ്രീധരന്‍പിളള ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാവ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മനോജിന്റെ ബന്ധുക്കള്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്തായിരുന്നു സത്യഗ്രഹം. മനോജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സംഘപരിവാര്‍ പ്രവര്‍ത്തകരും അടക്കം നൂറു കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
മുന്‍ ആഭ്യന്തരമന്ത്രിയും തലശ്ശേരി എംഎല്‍എയുമായ കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുകയും പ്രതികള്‍ക്ക് കൂട്ടു നില്‍ക്കുകയുമാണ്. എതിര് രാഷ്ട്രീയക്കാരെ വധിക്കുക, അവരെ കോടതി ശിക്ഷിച്ചാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തു വരുന്നവരെ വീരന്മാരും ധീരന്മാരുമായി ചിത്രീകരിക്കുക എന്നിവയാണ് സിപിഎമ്മിന്റെ കഴിഞ്ഞ കാലങ്ങളിലെ ചരിത്രം. അതുകൊണ്ടാണ് സിപിഎം എന്ന പ്രസ്ഥാനം ഇപ്പോഴും ഉപ്പുവെച്ച കലംപോലെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ബംഗാളിലും കേരളത്തിലും മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി വളര്‍ന്നിട്ടുണ്ട്. അവിടെങ്ങും രാഷ്ട്രീയ സംഘര്‍ഷങ്ങളോ കൊലപാതകങ്ങളോ ഉണ്ടാകാറില്ല. സിപിഎമ്മിന് ശക്തിയുള്ള പ്രദേശങ്ങളിലാണ് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കുന്നത്. ഏതെങ്കിലും പോലീസ് ഓഫീസര്‍മാര്‍ ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ ഭാര്യയുണ്ടെന്നും മക്കളുണ്ടെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന നയമാണ് സിപിഎം ഇക്കാലമത്രയും തുടര്‍ന്നു വന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് കോണ്‍ഗ്രസ്സും കൂട്ടുനില്‍ക്കുകയാണ്, ശ്രീധരന് പിള്ള പറഞ്ഞു.
മനോജിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയെക്കുറിച്ചറിയാന് നാട്ടുകാര്‍ക്കും താത്പര്യമുണ്ട്. അതിന് സിബിഐ അന്വേഷണം കൊണ്ട് കഴിയുമെന്നാണ് കരുതുന്നത്. അങ്ങനെ സിപിഎം രക്തരക്ഷസ്സുകളുടെ അടിവേര് പിഴുതെടുക്കാന്‍ മനോജിനെ കൊലപ്പെടുത്തിയ കേസന്വേഷത്തോടെ കഴിയും. അതോടെ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം ഇല്ലാതാകുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: