അബുദാബി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തിട്ടുണ്ട്. 111 റണ്‍സോടെ യൂനിസ് ഖാനും 101 റണ്‍സുമായി അസ്ഹര്‍ അലിയുമാണ് ക്രീസില്‍. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ യൂനിസ് ഖാന് തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് ഇന്നലെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: