കോട്ടയം: മന്ത്രി കെ.എം മാണിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്തു കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്മാന് അഡ്വ. നോബിള്‍ മാത്യുവാണ് ഹര്ജിക്കാരന്.
2006 ല്‍ 75000 രൂപ വിലയുണ്ടായിരുന്ന ഒരു അംബാസിഡര്‍ കാര്‍ മാത്രം വാഹനമായി ഉണ്ടായിരുന്ന മാണി 2011 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ്മൂലത്തില്‍ ഇന്നോവയും ലാന്സറുമടക്കം 20,16,903 രൂപയുടെ വാഹനങ്ങള്‍ ഉണ്ട് എന്നാണ് കാണിച്ചിരുന്നത്.
മകനും എം.പിയുമായ ജോസ് കെ. മാണി 2012-13 ല്‍ ആദായനികുതി വകുപ്പിന് നല്‍കിയിട്ടുള്ള കണക്കുകള്‍ അനുസരിച്ച് 10,18,610 രൂപയുടെ വരുമാനം കാണിക്കുന്നു. എന്നാല്‍ എം.പിയുടെ ഭാര്യ നിഷജോസിന് 15,95,970 രൂപയുടെ വരുമാനം കാണിച്ചിരിക്കുന്നു. എന്തെങ്കിലും ജോലിയോ അറിയപ്പെടുന്ന ബിസ്സിനസ്സുകളോ ഒന്നും ഇല്ലാത്ത ഇവര്‍ ഇത്രയും വലിയ വരുമാനത്തിന്റെ ഉടമയായത് സംശയാസ്പദമാണ്. ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: