കൊച്ചി: എല്‍എന്‍ജി സിറ്റി ഗ്യാസ് പദ്ധതി നടപ്പാകുമോ? പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ കമ്മീഷന് ചെയ്തിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആശങ്ക മാത്രമാണ് ബാക്കി. പൈപ്പിടലിനുള്ള പ്രാഥമിക ജോലികള്‍ പോലും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി നഷ്ടമാകുമോയെന്ന ആശങ്കയാണുയരുന്നത്.
എല്‍എന്‍ജി സിറ്റി ഗ്യാസ് പദ്ധതി സംബന്ധിച്ച ആശങ്കകള്‍ പങ്കുവെക്കാന്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് മിഷന് എല്‍എന്‍ജി മെഗാ അസംബ്ലി ഒരുക്കുന്നു. നാളെ മൂന്നുമണിക്ക് ഗോകുലം കണ്വെന്ഷന് സെന്ററിലാണ് അസംബ്ലി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പങ്കെടുക്കും.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഏറ്റവും പ്രമുഖമായ പെട്രോനെറ്റ് എല്‍എന്‍ജി കമ്മീഷന് ചെയ്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും പൈപ്പിടല്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഒരു ശതമാനം പോലും ഉപയോഗിക്കപ്പെടാനാവാത്ത സാഹചര്യമാണ് ഇപ്പോള്‍. ചെലവ് കുറഞ്ഞതും സുരക്ഷിതവും പ്രകതിസൗഹൃദവുമായ പ്രകൃതിവാതക പദ്ധതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന് മുഹമ്മദ്, കെ. ബാബു, അനൂപ് ജേക്കബ്, എംപിമാരായ കെ.വി. തോമസ്, പി. രാജീവ്, പി.കെ. ശ്രീമതി, ഇന്നസെന്റ്, എംഎല്‍എമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സിപിഐ സംസ്ഥാന പ്രസിഡന്റ് പന്ന്യന്‍ രവീന്ദ്രന്, സോഷ്യലിസ്റ്റ് ജനതാ നേതാവ് എം.പി. വീരേന്ദ്രകുമാര്‍, പെട്രോനെറ്റ് എല്‍എന്‍ജി ചെയര്മാന് ഡോ. എം.കെ. ബല്യാന്‍, ഗെയില്‍ ചെയര്മാന് ബി.സി. ത്രിപാഠി, എളമരം കരീം, കാനം രാജേന്ദ്രന്, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ആര്. ചന്ദ്രശേഖരന്, എം.പി. ഭാര്ഗവന് തുടങ്ങി ട്രേഡ് യൂണിയന് മേഖലയിലെ നേതാക്കളും വനിതാ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: