കൊച്ചി: ആദര്ശജീവിതത്തിലൂന്നി അവസാന നാള് വരെ സംഘപ്രവര്‍ത്തകര്‍ക്ക് മാത്യകയായിരുന്ന കെ. രാമചന്ദ്രന്‍കര്‍ത്തയുടെ വേര്‍പാട് സംഘകുടുംബത്തിന് തീരാനഷ്ടമാണ്. അവസാനനാളുവരെ വാര്‍ദ്ധക്യത്തെ വകവെയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണയേകിയിരുന്നു. എറണാകുളം മഹാനഗരത്തിന്റെ കഴിഞ്ഞ വിജയദശമി പരിപാടിയിലും പൂര്‍ണ്ണഗണവേഷത്തില്‍ നാലുതലമുറയില്പ്പെട്ട കുടുംബാഗങ്ങളുമായി പരിപാടിയില്‍ പങ്കെടുത്തത് സംഘചരിത്രത്തില് സ്വര്‍ണ്ണലിപികളാല്‍ എഴുതിചേര്‍ക്കേണ്ടതാണ്. സേവനരംഗം, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച കെ. രാമചന്ദ്രന് കര്‍ത്തയുടെ കേരളത്തിലെ സംഘപ്രവര്‍ത്തനം എന്നും സംഘപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.
1944 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജില്‍ പഠിക്കുമ്പോഴാണ് സംഘപ്രവര്ത്തനങ്ങളിലേക്ക് എത്തുന്നത്. പി. പരമേശ്വര്‍ജിയും രാമചന്ദ്രന്കര്ത്തയും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. കോളേജ് പഠനത്തിന് ശേഷം 1950ല്‍ ഇരുവരും പ്രചാരകനായി. രാമചന്ദ്രന്കര്ത്ത തലശേരിയിലേക്കും പരമേശ്വര്‍ജി കോഴിക്കോട്ടേക്കുമാണ് പ്രചാരനായി പോയത്. തുടര്‍ന്ന് 1957ല്‍ സര്‍ക്കാര്‍ വകുപ്പില്‍ സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥനായി. അടിയന്തരാവസ്ഥകാലഘട്ടത്തില് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംഘപ്രവര്‍ത്തനം നടത്താന്‍ അനുമതിയില്ലാഞ്ഞിട്ടും നിരവധി ഉദ്യോഗസ്ഥരെ സംഘപഥത്തിലേക്ക് കൊണ്ടുവരാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സര്‍വീസില്‍ നിന്ന് വിരമിച്ചശേഷവും സംഘത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. രാമചന്ദ്രന്‍കര്‍ത്തയുടെ ഓരോ പ്രവര്‍ത്തനങ്ങളും നാടിനുംനാട്ടാര്ക്കും മുതല്കൂട്ടായിരുന്നു. ഇടക്കാലത്ത് അദ്ദേഹം ചേരാനല്ലൂര്‍, പൊന്‍കുന്നം എന്നിവടങ്ങളില്‍ കോസ്മോസ് എന്ന പേരില്‍ ട്യൂഷന്‍സെന്റര്‍ തുടങ്ങിയിരുന്നു. ഇവിടെ നിര്‍ദ്ധരായ കുട്ടികള്‍ക്ക് സൗജന്യമായിട്ടായിരുന്നു പഠനം.
1980-85 കാലയളവില്‍ ജന്മഭൂമിയുടെ ജനറല്‍മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എറണാകുളം ചേരാനല്ലൂര്‍ അകത്തൂട്ട് മഠപ്പാട്ട് കുടുംബാംഗം ശാരദക്കുഞ്ഞമ്മയെ വിവാഹം കഴിച്ച ശേഷം ചേരാനല്ലൂരിലായിരുന്നു താമസം. കോട്ടയം ജില്ലയില്‍ പാല പൂവരണി കുമ്പാനി കര്ത്താക്കന്മാരുടെ കുടുംബത്തിലാണ് രാമചന്ദ്രന് കര്‍ത്തയുടെ ജനനം. മധ്യകേരളത്തിലെ ശാഖ ആരംഭിച്ചതും കുമ്പാനി തറവാട്ടിലായിരുന്നു. നിരവധി പ്രചാരകന്മാരെ ഈ ശഖയില്‍ നിന്നും സംഘ പ്രവര്‍ത്തനത്തിനായി കര്മരംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: