പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ.ഐടിഐയില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമണത്തിന് ഇരയായ എബിവിപിപ്രവര്ത്തകനായ വിദ്യാര്‍ത്ഥിക്ക് നേരെ വീണ്ടും വധഭീഷണി.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി അനന്ദുരമേശിനെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിയ എസ്എഫ്ഐ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. ക്യാമ്പസിലുണ്ടായ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനന്ദു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വീണ്ടും ഭീഷണിയുമായി ഇവര്‍ എത്തിയത്.
തിരുവനന്തപുരം സ്വദേശിയായ അനന്ദുവിന് അക്രമികള കണ്ടാല്‍ മാത്രമേ തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: