കൊച്ചി: എറണാകുളം ബോട്ട് ജട്ടിക്ക് സ്വാമി വിവേകാനന്ദന്റെ പേര് നല്കുവാന് 2013 ല്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചുവെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഭാരത് വികാസ് പരിഷത്ത് കുറ്റപ്പെടുത്തി.
ചിലരുടെ നിഷേധാത്മക നിലപാടാണ് കൗണ്‍സിലിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനം നടപ്പാക്കാത്തതിന് പിന്നില്‍.
സ്വാമി വിവേകാനന്ദന് 1893 ഡിസംബര്‍ 3ന് കൊടുങ്ങല്ലൂരില്‍ നിന്ന് എറണാകുളം ബോട്ടു ജെട്ടിയില്‍ വഞ്ചിയില്‍ വന്നിറങ്ങിയ സ്ഥലത്ത് അതിന്റെ സ്മാരകമായി ഭാരത് വികാസ് പരിഷത്ത് പ്രതിമ സ്ഥാപിച്ചിരുന്നു. സ്വാമിജിയോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിഷത്ത് ദേശീയ സെക്രട്ടറി കെ.പി. ഹരിഹരകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: