തൃശൂര്‍: ഗുണ്ടാപിരിവ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യുവതിയുടെ പരാതി.ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലര്‍ക്കും, യൂത്ത് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിക്കുമെതിരെയാണ് തൃശൂരിലെ വ്യാപാരി കൂടിയായ യുവതിയുടെ പരാതി.മേയര്‍ക്കും കമ്മീഷണര്‍ക്കുമാണ് പാട്ടുരായ്‌ക്കല്‍ സ്വദേശിനിയായ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവിധാവശ്യങ്ങളുടെ പേരില്‍ നിരന്തരമായി പണം വാങ്ങുകയും, സ്ഥാപനത്തില്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.തൃശൂരിലെ പ്രമുഖ വ്യവസായ പ്രമുഖന്‍ കാര്‍ സമ്മാനമായി നല്‍കിയതു പോലെ കുറഞ്ഞത് അമ്പതിനായിരം രൂപയോ, ഒരു ലക്ഷമോ തുക നല്‍കിയില്ലെങ്കില്‍ ബിസിനസ് അവസാനിപ്പിക്കുമെന്നും മാനഹാനിയുണ്ടാക്കുന്ന കാര്യങ്ങള്‍ പറയുമെന്നുമാണ് ഭീഷണി.
സ്റ്റാഫിനും, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നതിന് മാനേജരുമായി ഇവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിവാണ്. രാഷ്‌ട്രീയ പിന്‍ബലത്തിന്റെ പേരില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.സമാന രീതിയില്‍ സമീപത്തെ കടയില്‍ കയറി ഗുണ്ടാപിരിവ് ചോദിച്ചുവെന്നും ഇതിലെ നേതാവിനെതിരെ പരാതിയുണ്ട്.
















