ശ്രീനഗര്‍: കശ്മീരില്‍ സൈനിക ക്യാമ്പ് ഉള്‍പ്പെടെ നാലിടങ്ങളില്‍ ആക്രമണം നടത്തിയവര്‍ പാക് പരിശീലനം ലഭിച്ച ലഷ്ക്കറെ തോയ്ബ ഭീകരരാണെന്ന് കരസേനാ വ്യക്തമാക്കി. ആക്രമണങ്ങള്‍ നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരെപ്പോലെയായിരുന്നു ഈ ഭീകരരെന്ന് കാശ്മീരില്‍ കരസേനയുടെ ചുമതലയുള്ള ലഫ്.ജനറല്‍ സുബ്രത സാഹ പറഞ്ഞു.
ജലനിരപ്പ് താഴ്ന്ന ഝലംനദികടന്നാണ് ഭീകരര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ബാരാമുള്ള ജില്ലയിലെ ഉറിയിലെത്തിയത്. പുലര്‍ച്ചെ സൈനിക ക്യാമ്പ് ആക്രമിച്ചാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഇവരെ നേരിട്ട എട്ട് സൈനികര്‍ക്കും മൂന്നുപോലീസുകാര്ക്കുമാണ് ജീവന് നഷ്ടമായത്. തുടര്‍ന്ന് മണിക്കുറുകള്‍ നീണ്ട വെടിവെപ്പിലൂടെ സൈനിക ക്യാമ്പ് ആക്രമിച്ച ആറ് ഭീകരരെയും സൈന്യം വധിക്കുകയായിരുന്നു, ജനറല്‍ സാഹ പറഞ്ഞു.
നുഴഞ്ഞുകയറ്റങ്ങളുടെയും ആക്രമണങ്ങളുടെയും സ്വഭാവം പരിശോധിക്കുമ്പോള്‍ ആക്രമണം ആസൂത്രിതമാണെന്ന് കാണാനാവും. വന്‍ ജനപങ്കാളിത്തതോടെ ജമ്മുകാശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ജനറല്‍ സാഹ പരോക്ഷമായി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: