നെന്മാറ/ഒറ്റപ്പാലം : സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നിയമം കര്‍ക്കശമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് പതിനാലിന് കാസര്‍ഗോട് നിന്നാരംഭിച്ച ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് നെന്മാറയില് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ശ്രീശങ്കര വെട്ടിക്കാട് അദ്വൈതാശ്രമത്തിലെ സ്വാമി ശാന്ത ചൈതന്യ ദീപപ്രൊജ്വലനം. ഹിന്ദുഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ പ്രഭാകരന് മാങ്കാവ് അധ്യക്ഷത വഹിച്ചു. പത്തുകുടി സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജി.രാമചന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ഓള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന സെക്രട്ടറി വി.ഗോപിനാഥ്, കെ.പി.എം.എസ്.ജില്ലാ സെക്രട്ടറി ആറുചാമി, എഴുത്തച്ഛന് മഹാസഭ ജില്ലാ പ്രസിഡ ്ന്റ് ടി.ആര്‍കണ്ണന്‍, ചെട്ടിമഹാസഭാ ജില്ലാ പ്രസിഡന്റ് വീരപ്പന് ചെട്ടിയാര്‍, മുന്നാക്കസമുദായ ഐക്യമുന്നണി ജില്ലാ സെക്രട്ടറി കെ.പ്രസാദ്, വണ്ടിതാവളം തപോവരിഷ്ഠാശ്രമത്തിലെ സുധാകര്‍ ബാബു, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എ.സി.ചെന്താമരാക്ഷന്, ബാലഗോകുലം ജില്ലാ കാര്യദര്‍ശി യു.ബാലസുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ഇ.എസ്.ബിജു, വൈസ് പ്രസിഡന്റുമാരായ കെ.വി.ശിവന്, എം.പി.അപ്പു, സെക്രട്ടറിമാരായ പി.വി.മുരളീധരന്, പി.സുധാകരന്, കെ.പ്രഭാകരന്, അഡ്വ.രമേഷ് കൂട്ടാല, പുത്തൂര്‍ തുളസി, സമിതിയംഗം കെ.കെ.രവീന്ദ്രനാഥ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി സംഗീതകൂട്ടാല, ജില്ലാ നേതാക്കളായ സി.പ്രഭാകരന്, പി.പ്രശോഭ്, എം.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലത്തെ സ്വീകരണം കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ആറുചാമി അമ്പലക്കാട് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി എന്‍.ശ്രീരാമന് അധ്യക്ഷത വഹിച്ചു. ആര്.എസ്.എസ്. ജില്ലാ കാര്യ വാഹ് എം.ഓംപ്രഭ, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ.ഹരീന്ദ്രകുമാര്‍, ദിവെ കേരളശ്ശേരി, വിശ്വകര്‍മ്മ സഭ താലൂക്ക് സെക്രട്ടറി കെ.ജി.സുരേഷ് കുമാര്‍, അങ്കപ്പന്‍ മാസ്റ്റര്‍, മഹിളാ ഐക്യവേദി ജില്ലാ സമിതി അംഗംബേബി ഗിരിജ, സുജാമോഹന്, രജിത്കൃഷ്ണ, അഡ്വ.ജയറാം, സംസ്ഥാന സെക്രട്ടറി സുധാകരന്, ശോഭന, പി.ഹരിദാസ്, മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: