ഒറ്റപ്പാലം: എക്സൈസ് സംഘം നടത്തിയ റെയ്ഡുകളില് 13.375 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും രണ്ട് ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വെച്ചതിന് മുളളൂര്‍ക്കര സ്വദേശി ചന്ദ്രന്, വെങ്ങാനെല്ലൂര്‍ രവീന്ദ്രന്, വല്ലപ്പുഴ ഷറഫുദ്ദീന്, ചാരായം കൈവശം വെച്ച് വില്‍പ്പന നടത്തിയതിന് ലക്കിടി-പേരൂര്‍ സ്വദേശി മുത്തു എന്നിവര്‍ക്കെതിരെ കേസെടുത്തു.
ഒറ്റപ്പാലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്. സുല്‍ഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. തീത്തുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവെന്റീവ് ഓഫീസര്‍മാരായ വി. കലാധരന്‍, എന്‍.ബി. ഷാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബദറുദ്ദീന്‍, സുജീപ് റോയ്, ജയന്, പ്രദീപ്, സൂരജ്, സുരേഷ്, സാദത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: