ഒറ്റപ്പാലം: ഏഴരപതിറ്റാണ്ടായി കൂടിയാട്ട രംഗത്ത് നിറഞ്ഞു നില്ക്കുന്ന പി.കെ.നാരായണന് നമ്പ്യാരുടെ നവതി ആഘോഷത്തിനു ഇന്നു തുടക്കം. പാണിവാദതിലകനും, പത്മശ്രീ ജേതാവുമായ നമ്പ്യാരുടെ നവതി ആഘോഷം കിള്ളികുറുശ്ശിമംഗലത്തു മാണി മാധവചാക്യാര്‍ ഗുരുകുലത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കും.
11ാം വയസ്സില്‍ ആരംഭിച്ച കലാജീവിതം നവതിയിലെത്തി നില്ക്കുമ്പോള് കലാലോകത്തിനു അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിഴാവ്,തായമ്പക എന്നിവയുടെ ഉപജ്ഞാതാവുകൂടിയായ നമ്പ്യാര്‍ മാന്ത്രകം, നങ്ങ്യാരമ്മ എന്നീ കൂത്തുകളുടെ പുനരുജ്ജീവനത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട.്
കൂടാതെ ബാല ചരിതം, അന്തകവധം, മത്തവിലാസം എന്നീ കൂടിയാട്ടങ്ങളും ദക്ഷയാഗം,നരസിംഹാവതാരം,പുളിന്ദീമോക്ഷം, മാര്‍ക്കണ്ഡേയചരിതം, കേരളോല്‍പ്പത്തി തുടങ്ങിയ നങ്ങ്യാരമ്മ കൂത്തുകള്‍ ചിട്ടപ്പെടുത്തുകയും ശ്രീകൃഷ്ണചരിതം, മന്ത്രാങ്കം, മിഴാവ്, ഭഗവത്ത്ദൂത്, രംഗഭാഷ്യം എന്നീ ഗ്രന്ഥങ്ങള്‍രചിക്കുകയും ചെയ്തിട്ടുണ്ട്. കൂടിയാട്ടവും യജ്ഞ സംസ്ക്കാരവും, കൂടിയാട്ടവും നാട്യശാസ്ത്രവും എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.
കേരള കലാമണ്ഡലത്തില്‍ അധ്യാപകനും,വിഭാഗം മേധാവിയും,മാര്‍ഗിയില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നീ നിലയിലും നമ്പ്യാര്‍ സേവനമ നഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് അക്ഷരശ്ലോക സദസ്സ്,ചാക്യാര്‍കൂത്ത്,തിരുവാതിര കളി, സംഗീത നിശ,നാളെ വൈകിട്ട് മിഴാവില്‍ തായമ്പക, ഉദ്യാന വര്‍ണ്ണന, കൂടിയാട്ടം പിറന്നാള്‍ ദിനമായ 23നു രാവിലെ ഒമ്പതിന് അഷ്ടപദി, സുഹൃദ് സംഗമം, ഗുരു വന്ദനം ഉച്ചകഴിഞ്ഞ് മിഴാവ് മേളം, ഭഗവതിപ്പാട്ട്, തായമ്പക എന്നിവയോടെ സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: