ഒരു കുഞ്ഞിന് വളര്‍ച്ചക്കാവശ്യമായ ആഹാരം കൊടുത്തേ ഒക്കൂ. ഒരച്ഛനില്നിന്നു ജനിച്ചതാണെങ്കില്ത്തന്നെയും അച്ഛന് ആഹാരം കഴിച്ചാല്‍ കുഞ്ഞിന്റെ വയറു നിറയുകയില്ല. അതുപോലെ രണ്ടായിപ്പോയി. ഒന്നായിരുന്നു. രൂപാന്തരത്തില് രണ്ടായി. അപ്പോള്‍ കര്‍മ്മം, അനുഭവം ഇവ രണ്ടായി. ജന്മമെടുത്തതിനാല്‍ താന്‍ തന്നെ അറിവുകൊടുക്കുന്നു. ജന്മം നീയാണ്. ജന്മി ഗുരുവാണ്. ഗുരുവില്‍നിന്ന് ജന്മമെടുത്ത നീ ഞാന്‍ തന്നെ. എന്റെ ജ്ഞാനം നിന്നില്‍ രൂപം പ്രാപിക്കുന്നതുവരെ സൂക്ഷ്മരൂപമായ ജ്ഞാനരൂപത്തെ കാണുന്നില്ല. സ്ഥൂലരൂപമായ ജ്ഞാനരൂപത്തെ കാണുന്നില്ല. സ്ഥൂലരൂപമേ കാണുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: