മട്ടാഞ്ചേരി: തുറമുഖദ്വീപിലെ അയ്യപ്പക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കംകുറിക്കും. ഏഴുദിവസത്തെ ചടങ്ങുകളോടെയാണ് ഉത്സവം സമാപിക്കുക. തുറമുഖദ്വീപിലെ ഏകക്ഷേത്രമാണ് ശ്രീഅയ്യപ്പക്ഷേത്രം. തിരുവുത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് വൈകിട്ട് 5ന് ഭക്തിപ്രസ്ഥാന ആചാര്യന് മണിമന്ദിരം കൃഷ്ണകുമാറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യപൂജ നടക്കും.
ചൊവ്വാഴ്ച രാവിലെ ക്ഷേത്രചടങ്ങുകള്‍, വൈകിട്ട് ദീപാരാധന, പുഷ്പാഭിഷേകം. തുടര്‍ന്ന് തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. തുടര്‍ന്ന് അന്നദാനം, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടക്കും. ആഘോഷദിനങ്ങളില്‍ രാവിലെ നിത്യപൂജ, ശ്രീഭൂതബലി. വൈകിട്ട് നിറമാല, രാത്രി വിളക്കിനെഴുന്നള്ളിപ്പ് ചടങ്ങും നടക്കും.
വ്യാഴാഴ്ചയാണ് ഉത്സവബലി ചടങ്ങ്.
ശനിയാഴ്ച പകല്‍പൂരം നടക്കും. ഉത്സവപരിപാടികളായി ബുധനാഴ്ച ചാക്യാര്‍കൂത്ത്, ഗാനമേള. വ്യാഴാഴ്ച അയ്യപ്പന്‍തീയാട്ട്, വെള്ളിയാഴ്ച കഥകളി, നാടകം എന്നിവയും നടക്കും. ആറാട്ടുദിനമായ ഞായറാഴ്ച രാവിലെ നിത്യപൂജ, വൈകിട്ട് ഭാഗവത പാരായണം, തായമ്പക, കൊടിയിറക്കല്‍ എന്നിവയ്ക്കുശേഷം ആറാട്ടും എഴുന്നള്ളിപ്പും രാത്രി ഗാനമേളയും നടക്കും. ആഘോഷങ്ങള്‍ക്ക് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.ജി. നാഥ്, ജനറല്‍ കണ്‍വീനര്‍ ഡോ. സി. ഉണ്ണികൃഷ്ണന്‍നായര്‍ സെക്രട്ടറി എന്‍.കെ. മുരളി എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: