ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെയ്പ്പില്‍ താന്‍ പങ്കാളി ആയിട്ടില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത് കോടതിയില്‍ വ്യക്തമാക്കി. ജിജു ജനാര്‍ദ്ദനന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇത് സംബന്ധിച്ച് തെളിവുകളുണ്ട്. താന്‍ വാതുവെയ്പ്പിന് വഴങ്ങിയില്ലെന്ന് ഫോണ്‍ സംഭാഷണത്തില്‍ ജിജു പറയുന്നുണ്ടെന്നും മക്കോക്ക വകുപ്പ് ചുമത്തിയത് ഒഴിവാക്കണമെന്നും ശ്രീശാന്ത് കോടതിയോട് അഭ്യര്‍ഥിച്ചു. ഇതോടെ ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ശ്രിശാന്തിന്റെ വാദം പൂര്‍ത്തിയായി.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കടുത്ത ശിക്ഷ ലഭിക്കാവുന്ന മക്കോക്ക ചുമത്താന്‍ പോലീസ് തീരുമാനിച്ചത്. കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും.
കേസുമായി ബന്ധപ്പെട്ട് 26 പേരുകളാണ് ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്. ഇതില്‍ ഒന്‍പതാം പ്രതിയാണ് മലയാളിയും രാജസ്ഥാന് റോയല്‍സ് മുന്‍ താരവുമായ എസ്. ശ്രീശാന്ത്. അജിത്ത് ചാന്ദിലയാണ് കേസില്‍ ഒന്നാംപ്രതി. ഒത്തുകളിക്ക് ഇടനിലക്കാരാനായി നിന്നു എന്നാരോപിച്ചാണ് ശ്രീശാന്തിന്റെ ബന്ധുവും ആഭ്യന്തര ക്രിക്കറ്റ് താരവുമായ ജിജു ജനാര്‍ദ്ദനനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: