ചാലക്കുടി: ശ്രീധരമംഗലം ക്ഷേത്രത്തിന് സമീപത്തായി കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഡോഡൗണ്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. ഇവിടെ ഗോഡൗണ്‍ സ്ഥാപ്പിക്കരുതെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതിയില്‍ നിന്നുള്ള കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
താലൂക്കിലെ 190 റേഷന്‍ കടകളിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണാണ് സമീപത്തെ സ്വകാര്യ വ്യക്തി കോര്‍പ്പറേഷന് വാടകക്ക്് നല്‍കുവാന്‍ പോകുന്നത്. ഇത് സമീപത്തുള്ള ക്ഷേത്രം, ഗായത്രിയാശ്രമം, എസ്.എന്‍.ഡി.പി യോഗം ഹാള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും വലിയ മാര്‍ഗ തടസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ.സജി കുറുപ്പ് മുഖേന ക്ഷേത്രോപദേശക സമിതി ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. ജില്ലാ കോടതിയിലെ അഡ്വ.സാഗരികയാണ് തെളിവെടുപ്പ് നടത്തിയത്.
ക്ഷേത്രത്തിന്റെ സ്വന്തം വഴിയിലൂടെ വേണം ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന്. ഇത് ക്ഷേത്ര കാര്യങ്ങള്‍ക്ക് തടസം ഉണ്ടാക്കുമെന്നാണ് പരാതി. എന്നാല്‍ സ്ഥലമുടമ രാഷ്‌ട്രീയം സ്വാധീനം ഉപയോഗിച്ച് ഗോഡൗണ്‍ സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്.
















