പരവൂര്‍: പരവൂരില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല. റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു ഗതികേടിന്ടെ നടുവില്‍ പരവൂരിലെ നഗരവാസികള്‍. ഇതൊരു മുന്സിപ്പാലിറ്റിയാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നു. നഗരഹൃദയത്തിലെ പൊതുമരാമത്ത് റോഡുകളുടെ തകര്‍ച്ച ഏറെ ഗുരുതരമായിട്ടും തിരിഞ്ഞുപോലും നോക്കാത്ത ഉദ്യോഗസ്ഥ ‘രണവര്ക്ഷങ്ങള്
പരവൂര്‍ ജങ്ഷന് മുതല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡ്, പരവൂര്‍ മുതല്‍ കുട്ടൂര്‍ പാലം കവലവരെയുള്ള റോഡ്, ജങ്ഷന് മുതല്‍ റെയില്‍വേ സ്റ്റേഷന് വഴി ചാത്തന്നൂര്‍ പോകുന്ന റോഡ് എന്നിവയുടെ ദയനീയസ്ഥിതി കണ്ടാല്‍ ആരും ചോദിച്ചു പോകും ഇത് നഗരസഭ തന്നയോ എന്ന്. ഇത് കൂടാതെ പരവൂരില്‍ ഭൂരിഭാഗം തെരുവുവിളക്കുകളും ഇപ്പോഴും കണ്ണടച്ചുതന്നെ.
മാസങ്ങളായി പരവൂരിലെ പ്രധാന വഴികളിലടക്കം തെരുവുവിളക്കുകള്‍ കത്തുന്നില്ല. അന്തിമയങ്ങുന്നതോടെ നഗരനിരത്തുകള്‍ ഇരുട്ടിലാകും. കടകള്‍കൂടി അടയ്ക്കുന്നതോടെ പൂര്‍ണമായും ഇരുട്ട് പരക്കുന്ന വഴികളിലൂടെ നടക്കാന്‍പോലും പ്രയാസമാണ്. നഗരഹൃദയത്തിലെ ഹൈമാസ്റ്റില്പോലും കത്തുന്നത് ഒരു വിളക്കുമാത്രം. തെരുവുവിളക്കുകള്‍ കൂടി കത്താത്ത സ്ഥിതിയായതോടെ ഇവിടെ ജനജീവിതം ദുഷ്കരമായി മാറി. പരവൂരില്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. നഗരമധ്യത്താണ് ലൈറ്റു സ്ഥാപിച്ചിരിക്കുന്നത്.
സ്ഥാപിച്ച നാള് മുതല്‍ തകരാറുകള്‍ വിടാതെ പിന്തുടരുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. സന്ധ്യ മയങ്ങുന്നതോടെ നഗം ഇരുട്ടിന്റെ പിടിയില്‍ അകപ്പെടുകയാണ്. വെളിച്ചക്കുറവുമൂലം ഇവിടെ അപകടങ്ങള്‍ തുടര്‍കഥയാണ്. കാല്‍നടക്കാരും വ്യാപാരികളുമാണ് ഇതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത്. തകരാറുകള്‍ പരിഹരിച്ച് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം ആവശ്യപ്പെടുന്നു.
നഗരഹൃദയത്തിലെ പൊതുമരാമത്ത് റോഡുകളുടെ തകര്‍ച്ച ഏറെ ഗുരുതരമായിട്ടും തിരിഞ്ഞുപോലും നോക്കാത്ത വകുപ്പ് അധികൃതരുടെ നിഷേധനിലപാടിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഓഫീസ് ഉപരോധം, റോഡ് ഉപരോധം, പൊതുമരാമത്ത് ജില്ലാ ആസ്ഥാനത്തേക്ക് ബഹുജന മാര്‍ച്ച് തുടങ്ങിയ സമര പരിപാടികളുടെ തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: