ന്യൂദല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ എത്തുമ്പോള്‍ പരേഡ് നടക്കുന്ന രാജ്പഥില്‍ വ്യോമഗതാഗതം നിരോധിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി. ഒബാമയുടെ സുരക്ഷ പരിഗണിച്ചാണ് വ്യോമഗതാഗതം നിരോധിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടത്.
എന്നാല്‍ പരേഡില്‍ 18 യുദ്ധവിമാനങ്ങളും പത്ത് ഹെലികോപ്ടറുകളും പങ്കെടുക്കുന്നതിനാല്‍ വ്യോമമേഖല നിരോധിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 60 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തിലാണ് വിമാനങ്ങളും കോപ്ടറുകളും പറക്കുക.
കൂടാതെ നേവിയുടെ ആദ്യത്തെ സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളായ മിഗ് 29 കെ, സുഖോയ് 30 എം.കെ.ഐ, ജാഗ്വാര്‍ വിമാനങ്ങള്‍ എന്നിവയും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഉത്തരേന്ത്യയിലെ വിവിധ എയര്‍ബേസുകളില്‍ നിന്ന് പറന്നുയര്‍ന്ന് രാജ്പഥിന് മുകളിലെത്തുകയാണ് ചെയ്യുന്നത്.
അതേസമയം ഇതുവഴിയുള്ള വാണിജ്യ വിമാനങ്ങളുടെ വ്യോമഗതാഗതം ഇന്ത്യ നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: