റാഞ്ചി: ഇരട്ടപ്പൊന്നിന്റെ തിളക്കവുമായി മുഹമ്മദ് അഫ്സല് സ്കൂള്‍ മീറ്റിനോട് വിടപറഞ്ഞു. ഇന്നലെ ബിര്‍സമുണ്ട സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് അഫ്സല് തന്റെ അവസാന സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കിയത്. ഫിനിഷിംഗ് ലൈന്‍ കടന്നപാടെ അഫ്സല് ആകാശത്തേക്ക് കൈകളുയര്ത്തിയശേഷം ട്രാക്കിനെ ചുംബിച്ചു.
നി അഫ്സലിന്റെ ലക്ഷ്യം ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡലണിയുക എന്നതാണ്. അതിനായി ഒറ്റപ്പാലം സ്വദേശിയായ അഫ്സല് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിലിറങ്ങും. കഴിഞ്ഞ ദിവസം 5000 മീറ്റര്‍ ഓട്ടത്തിലെ ആദ്യ ലാപ്പ് അവസാനിക്കുന്നതിന് മുന്‍പായി അഫ്സല് പിന്‍വാങ്ങിയിരുന്നു.
ലക്ഷ്യം തന്റെ ഇഷ്ടയിനമായ 800 മീറ്ററിലെ സ്വര്‍ണ്ണമായിരുന്നു. ഇതിനായിട്ടായിരുന്നു 5000 മീറ്ററിലെ പിന്മാറ്റം.
ഇന്നലെ 800 മീറ്ററില്‍ ഒരു മിനിറ്റ് 53.8 സെക്കന്റില്‍ പറന്നെത്തിയാണ് സ്കൂള്‍ മീറ്റുകളിലെ സൂപ്പര്‍താരമായ അഫ്സല് ഡബിള്‍ തികച്ചത്. പാലക്കാട് പറളി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഫ്സലിനെ മികച്ച മധ്യദൂരഓട്ടക്കാരനാക്കിമാറ്റിയത് ഇതേ സ്കൂളിലെ പരിശീലകനായ പി.ജി. മനോജാണ്.
നിരവധി ദേശീയ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് അഫ്സല് സ്കൂള്‍ മീറ്റിനോട് സലാം പറഞ്ഞത്. സ്കൂള്‍ മീറ്റുകളില്‍ ഇനി മുഹമ്മദ് അഫ്സലെന്ന ഉശിരന്‍ അത്ലറ്റിന്റെ സാന്നിധ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: