കിഴക്കമ്പലം: കിഴക്കമ്പലം ഞാറള്ളൂരില്‍ ഗൃഹനാഥന് ഭാര്യയെയും പോൡയോ ബാധിച്ച മകളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഞാറള്ളൂര്‍ തുരുത്തുമ്മേല്‍ വര്‍ഗീസ് (70) ആണ് ഭാര്യ അന്നമ്മ (58), മകള്‍ എലിസബത്ത് (40) എന്നിവരെ ശ്വാസംമുട്ടിച്ച് കൊന്നശേഷം സ്പാനര്‍ കൊണ്ട് തലക്കടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. അന്നമ്മയുടെ കാല് തുണികൊണ്ട് കെട്ടിയിരുന്നു.
കൊലക്കുശേഷം ജാതിക്ക് അടിക്കുന്ന മരുന്ന് എടുത്ത് വര്‍ഗീസ് കുടിച്ചതിനുശേഷം തൊട്ടടുത്തുള്ള വീട്ടിലേക്ക് സംഭവം ഫോണിലൂടെ വിളിച്ചുപറയുകയായിരുന്നു. കുന്നത്തുനാട് പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വര്‍ഗീസിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ജന്മനാ പോളിയോ ബാധിച്ചിരുന്ന മകള്‍ സംസാരിക്കുകയോ നടക്കുകയോ ചെയ്യുമായിരുന്നില്ല. എന്തിനും മറ്റുള്ളവരുടെ ആശ്രയം വേണ്ടിയിരുന്നു.
ഇതിനിടയിലാണ് ഭാര്യ അന്നമ്മക്ക് ഹെപ്പറ്റൈറ്റിസ് പിടിപെട്ടത്. ഒരാഴ്ചമുമ്പ് ചികിത്സ കഴിഞ്ഞ് അന്നമ്മ തിരിച്ചെത്തിയെങ്കിലും രോഗം പകരുമെന്ന ഭയത്തില്‍ ബന്ധുക്കളോ അയല്‍വാസികളോ വീട്ടിലേക്ക് വന്നിരുന്നില്ല. പൊതുവേ ജനസമ്പര്‍ക്കം കുറവായിരുന്ന ഇവരില്‍ ഇത് നിരാശ പരത്തി. ഏകമകന് അമേരിക്കയിലാണ്. തങ്ങളുടെ മരണശേഷം മകളെ ആര് സംരക്ഷിക്കുമെന്ന ചോദ്യം ഇവരെ അലട്ടിയിരുന്നു. ഇത് ബന്ധുക്കളോട് പറയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. വര്‍ഗീസും ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവത്രെ. ജീവിതനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
നേരത്തെതന്നെ ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്, കുന്നത്തുനാട് സിഐ മനോജ്, എസ്ഐ ശശിധരന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുര്മോര്ട്ടത്തിനയച്ചു. വിരലടയാള വിദഗ്ധരും ശാസ്ത്രപരിശോധനാ വിദഗ്ധരും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: