ഹുബ്ളി: മുസ്ലിങ്ങള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടം ഭാരതമാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ഭാരതത്തിലെ ഭൂരിപക്ഷസമൂഹം അടിസ്ഥാനപരമായി സഹിഷ്ണുതയുള്ളവരാണ്. ഹിന്ദുക്കള്‍ സഹിഷ്ണുതയില്‍ വിശ്വസിക്കുന്നതുകൊണ്ട് ഭാരതവും സഹിഷ്ണുതയുള്ള രാജ്യമായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം ലോകത്ത് ഭാരതമാണ്. വിരാട് ഹിന്ദുസമാവേശില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളെ സഹായിക്കുന്നതിന്റെ മറവില്‍ അവരെ മതംമാറ്റുന്നത് ശരിയല്ലായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ബെംഗളൂരുവില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തെറ്റാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: