മതം യുക്തിക്കതീതമാണ്. പ്രകൃതിക്കതീതം. ശ്രദ്ധ വിശ്വാസമല്ല, അതു പരമസത്യത്തിന്മേലുള്ള മുറുകെപ്പിടിക്കലാണ്. ഒരു തേജസ്സമുദ്ദീപനം. ആദ്യം ശ്രവിക്കുക, പിന്നെ മനനം ചെയ്യുക; എന്നിട്ട് ആത്മാവിനെക്കുറിച്ചു മനനം ചെയ്ത് കിട്ടിയതെല്ലാം ദര്‍ശിക്കുക. അതിന്റെമേല്‍ യുക്തിയുടെ പെരുവള്ളം ഒഴുകട്ടെ; എന്നിട്ടും ശേഷിക്കുന്നതു എടുത്തോളു, ബാക്കിയൊന്നുമില്ലെങ്കിലും, ഒരന്ധവിശ്വാസത്തില്നിന്നു രക്ഷപ്പെട്ടുവല്ലോ എന്നു വിചാരിച്ച് ഈശ്വരന് നന്ദി പറയുവിന്‍.
ഒന്നിനും ആത്മാവിനെ അപഹരിക്കുക സാദ്ധ്യമല്ലെന്നു കണ്ടാല്‍, അതിനെ മുറുകെപിടിക്കുക; അതെല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുക. സത്യത്തിനു പക്ഷപാതമില്ല; ഏത് ഏവരുടെയും ശ്രേയസ്സിനുള്ളതാണ്. അവസാനം, പരിപൂര്ണ്ണശമദമങ്ങളോടുകൂടി അതിനെക്കുറിച്ചു ധ്യാനം ചെയ്യുക, മനസ്സിനെ അതില്‍ ഏകാഗ്രമാക്കുക; അതുമായി സാത്മ്യം പ്രാപിക്കുക. അപ്പോള്‍ വാക്കൊന്നും വേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: