തിരുവനന്തപുരം: റെക്കോര്‍ഡ് വേഗത്തില്‍ പ്രഖ്യാപിച്ച എസ്എസ്എല്‍സി ഫലത്തില്‍ മാറ്റം. പ്രഖ്യാപിച്ച ഫലത്തില്‍ വ്യാപക ന്യൂനതകളും ആക്ഷേപങ്ങളും കണ്ടിരുന്നു. ഇവ പരിഹരിച്ചപ്പോഴാണു ഫലത്തില്‍ വ്യത്യാസം വരുന്നത്. വിജയ ശതമാനത്തിലടക്കം വ്യത്യാസമുണ്ട്.
വിജയ ശതമാനം കൂടിയ സ്കൂളുകളുടെ എണ്ണം കൂടി. ഏറ്റവും കൂടുതല്‍ പേര് വിജയിച്ചു എന്ന് മന്ത്രി ഇന്നലെ പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ല വിജയശതമാനത്തില്‍ മൂന്നാം സ്ഥാനത്ത് ആയി. ഇത് മൂലം ആശയകുഴപ്പത്തിലായത് വിദ്യാര്‍ത്ഥികളാണ്. പല വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് ഷീറ്റ് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. വിജയിച്ചവര്‍ ഉന്നത പഠനത്തിന് അര്‍ഹരല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ വിശദാംശങ്ങള്‍ അപ് ലോഡ് ചെയ്തപ്പോള്‍ പറ്റിയ പിഴവാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. സോഫ്റ്റ്വെയറിന്റെ തകരാറാണ് പിഴവുകള്‍ക്ക് കാരണമെന്നാണ് വകുപ്പ് മന്ത്രിയുടെ വിശദീകരണം. രണ്ട് ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: