മലയാളത്തില്‍ തനതായ ബിസിനസ് മാനേജ്മെന്റ് പുസ്തകങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഇംഗ്ലീഷില്‍ നിന്ന് മൊഴിമാറ്റം നടത്തിയ പുസ്തകങ്ങള്‍ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുടെ നേര്ക്കാഴ്ചകളുമാകുന്നില്ല. കേരളത്തിന്റെ സാഹചര്യത്തില്‍ സംരംഭങ്ങള്‍ അഭീമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും ഒന്നും തന്നെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുവാന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഇത്തരം പുസ്തകങ്ങള്ക്കാവുന്നുമില്ല. ഈ വിടവ് നികത്തുകയാണ് ”വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം” എന്ന സുധീര്‍ബാബു രചിച്ച് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന മലയാള ബിസിനസ് മാനേജ്മെന്റ് പുസ്തകം.
ഈ പുസ്തകം ഒരു വാതായനമാണ്. ബിസിനസിന്റെ ലോകത്തേക്ക്, കാണാക്കാഴ്ചകളിലേക്ക് വായനക്കാരനെ നയിക്കുന്ന കവാടം. ബിസിനസ് മാനേജ്മെന്റ് എന്ന അല്പം കടുകട്ടിയായ വിഷയത്തെ ആര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ലളിതമായി അവതരിപ്പിക്കുവാന്‍ രചയിതാവിന് കഴിഞ്ഞിരിക്കുന്നു. രസകരമായ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്നത്ര സരളമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
”നിങ്ങള്‍ ഒരു യോദ്ധാവാണ്” എന്ന് സംരംഭകനോട് സുധീര്‍ബാബു ഈ പുസ്തകത്തിലൂടെ പറയുന്നു. ബിസിനസ് എന്ന യുദ്ധത്തില്‍ പോരാടുവാന്‍ കരളുറപ്പുള്ളവനാണ് വിജയമെന്നും ബിസിനസിന്റെ വിജയം എന്താണെന്നും ഈ പുസ്തകം തുറന്നു കാട്ടുന്നു.
തലമുറകള്‍ക്ക് അനുഭവിക്കാന്‍ പര്യാപ്തമായ രീതിയില്‍ ബിസിനസ് സംരംഭങ്ങള്‍ എങ്ങിനെ വളര്‍ത്തി കൊണ്ടുവരാം എന്ന വിശാലമായ ഉള്‍ക്കാഴ്ചയും നമുക്കിത് നല്കുന്നു. ബിസിനസുകാരന്റെ കണ്ണില്‍പ്പെടാതെ പോകുന്ന കാണാച്ചിലവുകളും തെറ്റുകളും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. ബിസിനസില്‍ സംഭവിക്കുന്ന പാളിച്ചകള്‍ ബിസിനസിന്റെ നിലനില്പിനെ എങ്ങിനെ ബാധിക്കുന്നു. ഇതിനുള്ള ഉത്തരങ്ങളും പ്രതിവിധികളും വായനക്കാരന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നാം വിശ്വസിച്ചിരുന്ന പലതും അബദ്ധധാരണകളായിരുന്നെന്ന് ഇതിലെ അദ്ധ്യായങ്ങള്‍ നമുക്ക് വെളിവാക്കിത്തരുന്നു. ബിസിനസിന്റെ കൈരേഖ എന്തെന്ന തിരിച്ചറിവ് ബിസിനസിനെ വിജയത്തിലേക്ക് നയിക്കുവാന്‍ സംരംഭകന് മാര്ഗ്ഗദര്ശനമാകുന്നു.
തിരക്കിനിടയില്‍ കുടുംബവും ബിസിനസും തമ്മിലുള്ള സന്തുലനം വലിയൊരു വെല്ലുവിളിയാണ്. ഇത് പ്രാപ്തമാക്കി എങ്ങിനെ ജീവിതവും ബിസിനസും മുന്നോട്ട് കൊണ്ടുപോകാം എന്ന അറിവ് വലിയൊരു വഴിത്തിരിവാകും എന്നതില്‍ സംശയമില്ല. ബിസിനസിലേക്ക് സ്ത്രീകള്‍ കടന്നുവരണം എന്ന പുരോഗമന ആശയവും രചയിതാവ് പങ്കുവെയ്ക്കുന്നു. മാനേജ്മെന്റിന്റെ എല്ലാ തലങ്ങളും സ്പര്‍ശിച്ചുകൊണ്ട് സരസമായ പ്രതിപാദനത്തിലൂടെ വായനക്കാരനെ കയ്യിലെടുക്കുവാന്‍ സുധീര്‍ബാബുവിന് ഈ പുസ്തകത്തിലൂടെ കഴിയുന്നുണ്ട്.
സ്റ്റാര്‍ട്ട് അപ്പുകള്‍ മുതല്‍ വമ്പന്‍ ബിസിനസുകള്‍ വരെ അഭീമുഖീകരിക്കുന്ന വെല്ലുവിളികള്‍ അവയുടെ കാരണങ്ങള്‍, അവയ്ക്കുള്ള പ്രതിവിധികള്‍ എന്നിവ ഇത്ര സൂക്ഷ്മമായി വിലയിരുത്തി അവതരിപ്പിക്കുന്ന സുധീര്‍ബാബു കേരളത്തിന്റെ ബിസിനസ് ലോകത്തിന് സമ്മാനിച്ചിരിക്കുന്ന ഒരു അപൂര്‍വ്വ വരദാനമാണ് ”വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം” എന്ന പുസ്തകം നാഷണല്‍ ബുക്ക് സ്റ്റാളിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും ലഭ്യമായ ഈ പുസ്തകത്തിന്റെ വില 160 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: