ഇല്ലില്ല തനിച്ചാകില്ല നീ
ഞാനില്ലെങ്കിലുമുണ്ടാകും
മണമായ് നമ്മള് കുളിച്ച
വാസന സോപ്പുപോല്‍ ഞാന്‍.
പണ്ടു നാമണിഞ്ഞ ദേഹ
ച്ചുറ്റാടയാല് തീര്‍ത്ത
സ്വേദ കണമിറ്റു വീഴും
തുള്ളി തീരുംവരെയുണ്ടാകും
പാച്ചോറ്റി കണക്കെ
നദിയോരത്തെ ഞാന്‍.
വിഷുപ്പടക്കങ്ങള്പോലവെ
ചിരിയൊച്ച തീര്ത്തുപോം
നിന്റെ അധരമുദ്രകളാലെത്ര
തിരുവോണമുണ്ടു ഞാന്‍.
ഓര്‍മയില്‍ പ്രാഞ്ചും
ആത്മവിദ്യാലയത്തില്‍
രസമോന്തും ദുഖ
പാത്രമെത്ര കണ്ടുഞാന്‍ നിന്റെ.
വേദനക്കാറ്റുകള് തിങ്ങി
പെയ്യാതെപോയ വ്യാകുല
മേഘങ്ങളിപ്പഴും കൂടുന്നുണ്ടു
നിന്റെ കണ്ണില്‍
ഈസ്റ്ററിനു മുമ്പേ ശോക
വെള്ളിയുടെ വ്യസന ഗാഗുല്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: